കോന്നി: വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി. റാന്നി ഡിവിഷനിലെ റാന്നി, വടശേരിക്കര,ഗൂഡ്രിക്കൽ റേഞ്ചുകളിൽപ്പെട്ട വനമേഖലയെ 38 ബ്ലോക്കുകളായി തിരിച്ചാണ് സെൻസസ് നടത്തിയത്. തണ്ണിത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൺപിലാവ്, പൂച്ചക്കുളം,മേക്കണ്ണം അടുകുഴി,കോടമല ബ്ലോക്കുകളിലായി 10 വനപാലകരാണ് സെൻസസ് നടത്തിയത്. ആദ്യദിവസം നേരിൽ കണ്ടുള്ള റിപ്പോർട്ടും രണ്ടാം ദിവസം ആനപ്പിണ്ട ങ്ങൾ കണ്ടെത്തിയും മൂന്നാം ദിവസം ഇവയെത്തുന്ന നീർച്ചാലുകൾ, അരുവികൾ, വനം വകുപ്പ് ഒരുക്കിയിരിക്കുന്ന കുളങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് എണ്ണം തിട്ടപ്പെടുത്തുക. എല്ലാ റേഞ്ചിലെയും റിപ്പോർട്ടുകൾ 26ന് പെരിയാർ കടുവാ സങ്കേതം തേക്കടി ഡിവിഷൻ ഓഫീസിന് കൈമാറും.