samaram
പെരിങ്ങര പഞ്ചായത്ത് ഓഫിസിന് മുന്നിൽ രൂപപ്പെടുന്ന വെള്ളക്കെട്ട്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ കാലങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇവിടുത്തെ വാച്ചാൽ തോടുകൾ തെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്. ഇതുകാരണം ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ വെള്ളക്കെട്ടിൽ അപകടം സംഭവിക്കുന്നത് പതിവാണ്. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളം ഇവിടെ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഗതാഗത കുരുക്കും രൂക്ഷമാക്കുന്നു. തിരുവല്ല - ചാത്തങ്കരി പ്രധാന റോഡായ ഈ പ്രദേശത്തെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കുവാൻ പെരിങ്ങര ഗോത്ര സംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ മനു കേശവ്, ഏബ്രഹാം തോമസ്, മനോജ് കളരിക്കൽ, ബിജു ഗണപതിപറമ്പിൽ, ജോൺ എബ്രഹാം, ബിജുകുമാർ, മോഹൻദാസ് കൊല്ലവറ എന്നിവർ പ്രസംഗിച്ചു.