പത്തനംതിട്ട : ഇന്ത്യൻ തീയേറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരക വേദിയുടെ നാലാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. പ്രദീപ് മാളവിക (നടൻ), ജയൻ മൂരാട് (തീയേറ്റർ), ടി.കെ.ജി നായർ (രാഷ്ട്രീയം, സാംസ്‌കാരികം), കെ.എം.എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാസാംസ്‌കാരികം), ഗോപാൽജി വടയാർ (കവിത ഹ്രസ്വച്ചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. സംവിധായകൻ ബ്ലെസി 31ന് 3ന് പത്തനംതിട്ട പ്രസ് ക്ലബിൽ അവാർഡുകൾ വിതരണം ചെയ്യും. രാജു എബ്രഹാം സംവിധായകൻ ബ്ലെസിയെ ആദരിക്കും. പ്രസിഡന്റ് ഡോ.രാജവാര്യർ, രക്ഷാധികാരി രാജേന്ദ്രൻ തായാട്ട്, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.