j

പത്തനംതിട്ട: അഞ്ചക്കാല അസ്ഹറുൽ ഉലൂം ദീനിയാത്ത് മദ്രസ പ്രവേശനോത്സവവും, അവാർഡ് ദാനവും മുൻ ആർ.ടി.ഒയും, പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് സെക്രട്ടറിയുമായ നജീബ് ഉദ്ഘാടനം ചെയ്തു. അസ്ഹറുൽ ഉലൂം മദ്രസ പ്രസിഡന്റ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. മദ്രസയുടെ പ്രിൻസിപ്പൽ സിദ്ധീക്ക് മൗലവി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി, വാർഡ് കൗൺസിലർ പി.കെ. അനീഷ് ,ല്യാസ് മൗലവി, അബ്ദുൾ അസീസ്, അബ്ദുൾ റഷീദ്, രാജൻ അപ്പോളോ, എന്നിവർ പങ്കെടുത്തു. മദ്രസ മുഅല്ലിം ഹാഫിൾ ഫാറൂഖ് , അസ്ഹറുൽ ഉലൂം മസ്ജിദ് ഇമാം ഹസൻ എന്നിവർ സംസാരിച്ചു.