citu
കൊടുന്തറ ഗവ. എൽ.പി സ്കൂൾ ശുചീകരണം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സി.ഐ.ടി.യു, ഷോപ്പ്‌സ് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് വർക്കിംഗ് വുമൺ പത്തനംതിട്ട ഏരിയ കമ്മിറ്റി, സി.പി.എം കൊടുന്തറ ബ്രാഞ്ച് എന്നിവുയടെ ആഭിമുഖ്യത്തിൽ കൊടുന്തറ ഗവ.എൽ പി.സ്‌കൂൾ പരിസരം ശുചിയാക്കി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അനിത ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പത്തനംതിട്ട ഏരിയാ സെക്രട്ടറി കെ.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, ജില്ലാ കമ്മിറ്റി അംഗം എം.ജെ.രവി, സി.പി.എം കൊടുന്തറ ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗണേഷ്, ഷോപ്പ്‌സ് യൂണിയൻ ഏരിയ സെക്രട്ടറി അഡ്വ.പി.സി.ഹരി, വർക്കിംഗ് വുമൺ ഏരിയ ജോ.കൺവീനർ സിനി പ്രകാശ്, എസ്. സൂരജ്, രശ്മി, ലതീഷ്, സുജിത്, ലിജോ എന്നിവർ സംസാരിച്ചു.