റാന്നി : മുക്കട ശുഭാനന്ദാശ്രമം ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശുഭാനന്ദ ഗുരുവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആത്മീയ പഠനയാത്ര നടത്തി. ഗുരുവിന്റെ ഏക വിഗ്രഹ പ്രതിഷ്ഠ സ്ഥാപിതമായ മണികണ്ഠവയൽ ആശ്രമം, മാതാപിതാക്കൾ 41 ദിവസം ഭജനം പാർത്ത വാഴപ്പള്ളി സാളഗ്രാമ ക്ഷേത്രം, ജന്മസ്ഥലമായ കുലായ്ക്കൽ ബുധനൂർ ഭവനം, ചെറുകോൽ ശുഭാനന്ദ ട്രസ്റ്റ്, മാവേലിക്കര കൊറ്റാർക്കാവിലെ മഹാസമാധി സ്ഥാനം എന്നിവടങ്ങൾ സന്ദർശിച്ചു. മുക്കട ശാഖയുടെ കർമ്മി എ.കെ.പുരുഷോത്തമൻ, സെക്രട്ടറി പി.എൻ.രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. സ്വാമി ജ്ഞാനാന്ദ, സ്വാമി സുഷ്മാനന്ദ, സംഘം ജനറൽ സെക്രട്ടറി ചിത്സ്വരൂപാനന്ദ എന്നിവർ പ്രഭാഷണം നടത്തി.