പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഇന്നും നാളെയുമായി ചെറുകോൽപ്പുഴ ജെ.എം.എം ഹോളിസ്റ്റിക് സെന്ററിൽ നടക്കും. ഇന്നുച്ചയ്ക്ക് 3.30ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിക്കും. വട്ടപ്പാറ അനിൽകുമാർ, ടി.പ്രമോദ് കുമാർ, പ്രൊഫ.പി.കെ.മോഹൻരാജ്, കെ.അബ്ദുൾ മജീദ്, പി.കെ അരവിന്ദൻ എന്നിവർ ക്ലാസ്സുകൾ നയിക്കും. നാളെ ഉച്ചക്ക് രണ്ടിന് യാത്രയയപ്പ്, സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്യും.