കലഞ്ഞൂർ: സി.ഐ.ടി.യു നേതൃത്വത്തിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തിയ ശുചീകരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.എെ.ടി.യു കൊടുമൺ ഏരിയ പ്രസിഡന്റ് എസ്.രാജേഷ്, സെക്രട്ടറി ജി.സനന്ദൻ ഉണ്ണിത്താൻ, ഹരീഷ് മുകുന്ദ്, ഇ.എസ് ഇസ്മായിൽ, സിറാജ്ജുദീൻ, എം.മനോജ് കുമാർ, എൻ.എം മോഹനകുമാർ, മഞ്ചേഷ് കാരക്കാകുഴി, സ്‌കൂൾ പ്രിൻസിപ്പൽ എം.സകീന, പി.ടി.എ പ്രസിഡന്റ് മഞ്ജു ബിനു, സ്റ്റാഫ് സെക്രട്ടറി സജയൻ ഓമല്ലൂർ എന്നിവർ പങ്കെടുത്തു.