പന്തളം : ബാലസംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ അവധി കാലത്ത് കുട്ടികൾക്ക് വേറിട്ടാനുഭവമായി. നാടൻ കളികളും കുട്ടികളുടെ കലാ പ്രകടനങ്ങളുമായി, വർണ്ണാഭമായ പരിപാടിയായി ഹാപ്പിനെസ് ഫെസ്റ്റിവൽ മാറി കേരള ഫോക്ക് ലോർ അക്കാദമി അംഗവും നാടൻ പാട്ട് കലാകാരനുമായ അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.അക്ഷര അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷാൻ ഗോപൻ, ജി.പൊന്നമ്മ, ലസിത ടീച്ചർ, ആർ.ജ്യോതികുമാർ, ജയകൃഷ്ണൻ പള്ളിക്കൽ,കെ.ഷിഹാദ് ഷിജു ,കൺവീനർ ഡി.സുഗതൻ , അനിൽ പനങ്ങാട്, ഫിലിപ്പോസ് വർഗ്ഗീസ്, കെ.വി.ബാലചന്ദ്രൻ,കൺവീനർ കെ.എച്ച് .ഷിജു ,പന്തളം എന്നിവർ സംസാരിച്ചു നിരവധി ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ കെ.ഷിഹാദ് ഷിജുവിനെയും കലാ രംഗത്ത് മികച്ച നേട്ടം കൈവരിച്ച പത്മ രതീഷിനെയും ചടങ്ങിൽ ആദരിച്ചു.