mannadi
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും അഡ്വ മണ്ണടി മോഹൻ ഉദ്ഘാടനം ചെയുന്നു

ഇളമണ്ണൂർ: മാരൂർ-ഇളമണ്ണൂർ 2833 -ാം എസ്എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും നടന്നു. അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഡോ.ജേക്കബ് ജോൺ, അൻഷാജ് എ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ശാഖയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ.രമേശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ശാഖാ വൈസ് പ്രസിഡന്റ് ബി.രാജൻ സ്വാഗതവും ശാഖാ സെക്രട്ടറി രവി ടി.ജി. കൃതജ്ഞതയും പറഞ്ഞു.