d
വിശ്വകർമ്മ സൊസൈറ്റി വാർഷിക യോഗം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വിശ്വകർമ്മ സൊസൈറ്റി വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടത്തി. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ആർ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ആക്ലേത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു. രാജേഷ് ആനപ്പാറ, ബിജു മൈലപ്ര, ആർ. അയ്യപ്പൻ, ജി.കാളിദാസൻ, കെ. കെ ധനപാലൻ, ജി.സുരേഷ്, ആർ. ഉത്തമൻ, വി.മുരുകൻ ആചാരി ,കെ.ശ്രീകുമാർ, കെ, എസ് രാജഗോപാൽ, പി.സി ഹരിഹരൻ, വി.എൻ സെൽവരാജൻ, രാജേഷ് വി.എന്നിവർ സംസാരിച്ചു. മഹിളാ കമ്മിറ്റി ഭാരവാഹികൾ: വിജയലക്ഷ്മി (പ്രസിഡന്റ്), നിഷ (സെക്രട്ടറി), അനീഷ (ഖജാൻജി )വൈസ് പ്രസിഡന്റുമാരായ സുമിത എം എസ് , രശ്മി രമേശ് (വൈസ് പ്രസിഡന്റുമാർ), അഞ്ചു , അമ്പിളി (ജോ. സെക്രട്ടറിമാർ).