തിരുവല്ല : എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സാഹോദര്യമാണ് മതങ്ങളുടെയെല്ലാം കാതലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൽ ഇഹ്സാൻ പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽഫൈസി ആമുഖപ്രഭാഷണം നടത്തി. ഓർത്തഡോക്സ് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ചോരാത്ത വീട് പദ്ധതിയും സിൽവർ ജൂബിലി പദ്ധതി പ്രഖ്യാപനവും മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം.സലീം, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ.കരീം, ടി.എം.ത്വാഹാ കോയ, അബ്ദുൽ സമദ് സാഹിൽ മൻസിൽ, അഡ്വ.മുജീബ് റഹ്‌മാൻ, അഷ്റഫ് ഹാജി അലങ്കാർ, ഇസ്മയിൽ ഹാജി കോന്നി, സുനീർ സഖാഫി, അൽ ഹാഫിള് നൗഫൽ മൗലവി, അൽ ഹാഫിള് മുഹമ്മദ് ഷുഐബ് എന്നിവർ സംസാരിച്ചു.