samba
കെ. വി സാംബദേവൻ

ആറന്മുള : പള്ളിയോട സേവാസംഘം പ്രസിഡന്റായി കെ.വി.സാംബദേവൻ (തോട്ടപ്പുഴശ്ശേരി കര), സെക്രട്ടറിയായി പ്രസാദ് ആനന്ദഭവൻ (കോഴഞ്ചേരി കര), ട്രഷററായി രമേശ് കുമാർ മാലിമേൽ (കിഴക്കനോതറ കുന്നേക്കാട് കര) എന്നിവരെ തിരഞ്ഞെടുത്തു. ഇന്നലെ പള്ളിയോട സേവാസംഘത്തിന്റെ ആസ്ഥാനമായ ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 52 കരകളിൽ നിന്ന് 98 പേർ വോട്ടു രേഖപ്പെടുത്തി. കെ.വി.സാംബദേവനും ജി.സുരേഷ് വെൺ​പാലയും നേതൃത്വം കൊടുത്ത പാനലുകൾ തമ്മിലായിരുന്നു 17 അംഗ ഭരണ സമിതിയിലേക്ക് മത്സരം നടന്നത്. കെ.വി.സാംബദേവൻ നേതൃത്വം നൽകിയ പാനലിലെ 17 പേരും വിജയിച്ചതിനാൽ ഔദ്യോഗിക ഭാരവാഹികളെ പള്ളിയോട സേവാസംഘം പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.