guidence

തിരുവല്ല: സമഗ്രശിക്ഷാ കേരള തിരുവല്ല ബി.ആർ.സിയുടെ നേതൃത്വത്തിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് - കൗൺസലിംഗ് പരിപാടി 'ലീപ്' സംഘടിപ്പിച്ചു. എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.ബാബു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ അഭിരുചി,താല്പര്യം,വ്യക്തിത്വം,നേട്ടങ്ങൾ എന്നിവ അപഗ്രഥിച്ച് അവർക്ക് ഏറ്റവും ഇണങ്ങുന്ന കരിയർ മേഖല തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് ശാസ്ത്രീയ അടിത്തറയുള്ള സൈക്കോമെട്രിക് പരീക്ഷ നടത്തി അതിന്റെ ഫലം അപഗ്രഥനം ചെയ്ത വിവിധ പരിശീലന ക്ലാസുകളാണ് നടന്നത്. എ.ഇ.ഒ വി.കെ. മിനികുമാരി അദ്ധ്യക്ഷത വഹിച്ചു.