unit

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയിലെ ചാത്തമല അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ്‌ ഐക്കരപറമ്പിൽ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് പ്രസിഡന്റ് മോഹനൻ കുറ്റിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം ചാത്തമല, ശാഖ വനിതാസംഘം പ്രസിഡന്റ് ഷൈലജ വി.വി, യൂണിറ്റ് വൈസ്‌ പ്രസിഡന്റ് അരുൺകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും തിരുവല്ല യൂണിയൻ ശ്രീനാരായണ കലോത്സവത്തിൽ വിജയികളായവരെയും ആദരിച്ചു.