life
കോന്നി ലൈഫ് ലൈൻ ക്ലിനിക്കിന്റെ കൂദാശ മാർത്തോമാ സഭയിലെ റൈറ്റ്. റവ. ഡോ ജോസഫ് മാർ ബർണബാസ് സഫർഗൻ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയിലെ മോസ്റ്റ്. റവ. ഡോ സാമവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു

അടൂർ : ആതുര സേവന രംഗത്ത് പ്രശസ്തനും രണ്ടു ദശാബ്ദക്കാലമായി അടൂരിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ആശുപത്രിയുടെ അമരക്കാരനുമായ ഡോ.എസ്. പാപ്പച്ചന്റെ നേതൃത്വത്തിൽ കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക് ജൂൺ മൂന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിന്റെ കൂദാശ മാർത്തോമാ സഭയിലെ റൈറ്റ്.റവ.ഡോ ജോസഫ് മാർ ബർണബാസ് സഫർഗൻ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയിലെ മോസ്റ്റ്. റവ. ഡോ സാമവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഗൈനക്കോളജി, വന്ധ്യതാ ചികിത്സ, ശിശുരോഗം, അസ്ഥിരോഗം, കാർഡിയോളജി, നാഡീവ്യവസ്ഥയുടെ തകരാറുകൾ (ന്യൂറോളജി), ജനറൽ മെഡിസിൻ, സർജറി, ശ്വാസകോശ രോഗങ്ങൾ (പൾമനോളജി), റേഡിയോളജി, തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. തുടർ ചികിത്സക്ക് അടൂർ ലൈഫ് ലൈനിലേക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ഗൈനെക്കോളജി, വന്ധ്യതാ ചികിത്സ, പീഡിയാട്രിക്‌സ്, കാർഡിയോളജി, ന്യൂറോളജി, പൾമനോളജി എന്നീ വിഭാഗങ്ങളാണ് കോന്നിയിൽ പ്രവർത്തനം തുടങ്ങുന്നത്. വിവരങ്ങൾക്ക് ഫോൺ: 9188922869 .