divya
അഖില കേരള കുറവർ മഹാസഭ അടൂർ താലൂക്ക് യൂണിയൻ സമ്മേളനംദിവ്യ റെജി മുഹമ്മദ്‌ ഉദ്ഘടനം ചെയുന്നു

അടൂർ: പട്ടികജാതി വിദ്യാർത്ഥികളുടെ ഗ്രാൻഡ് വർദ്ധിപ്പിക്കണമെന്ന് അഖില കേരള കുറവർ മഹാസഭ അടൂർ താലൂക്ക് യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ദാമോദരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു യുവജനവിഭാഗം മുൻ സംസ്ഥാന പ്രസിഡന്റ് എം.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജേഷ്,കെ.രാജേഷ്, കിഷോർ കുമാർ, എസ്. മനോജ്‌,സി. ആർ. മണി,പി .അജയൻ, ശശി തുടങ്ങിയവർ പ്രസംഗിച്ചു