kuzhi
ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം കമ്മിറ്റി നടത്തിയ ജവഹർലാൽ നെഹ്രു അനുസ്മരണ യോഗം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.എസ്.രാജൻ, പാണ്ടിമലപ്പുറം മോഹനൻ, ഡി.രവിന്ദ്രൻ, സുരേഷ് കുമാർ, ശിവദാസൻ, ബിജു, ബെന്നി, ജോൺസൺ എന്നിവർ പ്രസംഗിച്ചു.