local
കാവ്യ നിർഝരിയുടെ പത്തൊമ്പതാം കവി സമ്മേളനം സംഗീതസംവിധായകൻ അടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : കാവ്യ നിർഝരിയുടെ പത്തൊമ്പതാം കവി സമ്മേളനം സംഗീതസംവിധായകൻ അടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം ടി.എൻ കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ കെ.സി ഗിരീഷ് കുമാർ കുഞ്ചൻനമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. ഹന്ന ബിനുവിന്റെ ആരംഭഗീതത്തോടെ ആരംഭിച്ച ചടങ്ങിന് സെക്രട്ടറി ആനന്ദി രാജ് സ്വാഗതം ആശംസിച്ചു. അജിതാ ശശിധരൻ, ജ്യോതിവർമ്മ , മനു തുമ്പമൺ എന്നീ കവികൾ ചർച്ചയിൽ പങ്കെടുത്തു. കുമാരി പത്മാ രതീഷ് കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥ ആസ്പദമാക്കി ഏകപാത്ര നാടകാ വിഷ്‌കാരം അവതരിപ്പിച്ചു. അജിതകുമാർ, സുരേഷ് കലാലയം, മിനി കോട്ടൂരത്ത്, സുഭദ്ര കുട്ടിയമ്മ, ഗാനപ്രിയ, ഉള്ളന്നൂർ ഗിരീഷ്, ഐക്കാട് മോഹനൻ, സന്തോഷ് കുമാർ, വിപിൻ ഭാസ്‌കർ, ലീലാരാജൻ, നവനീത് എസ് പിള്ള, മനു തുമ്പമൺ, സുജിത സാദത് എന്നീ കവികൾ കവിയരങ്ങിൽ പങ്കെടുത്തു. അനിൽ പന്തളം കൃതജ്ഞത പറഞ്ഞു.