പത്തനംതിട്ട: വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്ന് കരിയർ ഗൈഡൻസ് ശില്പശാല നടത്തും. ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്യും. നെടുങ്കുന്നം എസ്.സി.ബി കോളേജ് അസി. പ്രൊഫ. ഡോ. സുജിത്രൻ പി. കോഴിക്കോട് ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളായ വിദ്യാർത്ഥികൾക്ക് ശില്പശാലയിൽ പങ്കെടുക്കാമെന്ന് ബാങ്ക് പ്രസിഡന്റ് പി. ആ‌ർ രാജൻ, സെക്രട്ടറി പി.ജി ഗോപകുമാർ എന്നിവർ അറിയിച്ചു.