മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറുക്കന്റെ
ശല്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ യോഗം ചേർന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള തെരുവ് നായ്ക്കളെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഡോഗ് ക്യാച്ചേഴ്സിനെ ഉപയോഗപ്പെടുത്തി 30,31 ജൂൺ1 തീയതികളിൽ ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പ്പൂര്, പാടിമൺ എന്നിവിടങ്ങളിൽ വാക്സിനേഷൻ നടത്തുന്നതിനും തുടർന്ന് വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നടത്തുന്നതിനും കുറുക്കന്റെ കടിയേറ്റവരെ നിരന്തരം നിരീഷിക്കുന്നതിനും കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. കുറുക്കന്റെ കടിയേറ്റവർക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ ജമീലാ ബീവി, ഈപ്പൻ വർഗീസ്, അംഗങ്ങളായ കരുണാകരൻ, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ, അഖിൽ എസ്.നായർ, അഞ്ജലി കെ.പി, ജസീല സിറാജ്,തോജസ് കുമ്പിളുവേലിൽ, അമ്മിണി രാജപ്പൻ, ഡോ.മാത്യു ഫിലിപ്പ്, ഡോ.സുമയ്യ, ഡോ.ലാവണ്യ രാജൻ, പ്രദീപ്.ബി.പിള്ള, ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ, വില്ലേജ് അസിസ്റ്റന്റ് സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി.ബിനു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.