ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിലെ സ്‌കൂളുകളിൽ ഈ അദ്ധ്യായന വർഷത്തെ മുന്നൊരുക്കങ്ങളും കരുതലും ഏർപ്പെടുത്തുന്നതിന് പ്രഥമ അദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും സംഗമം നടത്തി. പ്രസിഡന്റ് കെ .കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജൂൺ മുതൽ തന്നെ പ്രഭാതഭക്ഷണം നൽകിവരുന്ന പദ്ധതി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല പ്രവേശനോത്സവം പെരിങ്ങാല ഗവ. എസ്.വി.എൽ.പി സ്‌കൂളിൽ നടത്തുവാൻ യോഗം തീരുമാനിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. പ്രദീപ് ജനപ്രതിനിധികളായ കെ.പി പ്രദീപ്, സാലി.കെ, പുഷ്പ കുമാരി, തോമസ് എബ്രഹാം, സെക്രട്ടറി ടി.വി ജയൻ എന്നിവരും പ്രഥമ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ ഭാരവാഹികളും പ്രസംഗിച്ചു.