പന്തളം: ഭാരതത്തിലെ തന്നെ ആദ്യത്തെ ഹെൽത്ത് തീം പാർക്കായ കുളനട ആരോഗ്യ നികേതനിൽ കലിഗ്രഫറും ചിത്രകാരനുമായ നാരായണ ഭട്ടതിരി വരച്ച ചുവർ കലിഗ്രഫി രചനകൾ ഇനി കാണാം. ചിത്രകാരനായ പ്രമോദ് കുരമ്പാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ നികേതൻ ചെയർമാൻ ഡോ.ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അച്ചൻകോവിലാറിന്റെ തിരത്ത് അഞ്ചേക്കറിൽ പരന്നുകിടക്കുന്ന മനോഹാരമായ ഇടമാണ് ആരോഗ്യ നികേതനം എന്ന ഹെൽത്ത് പാർക്ക് ' കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം തന്നെയാണ് ആരോഗ്യ നികേതനം. നമ്മുടെ വരും തലമുറയെ ജീവിതശൈലി രോഗങ്ങളിൽ നിന്നും എങ്ങനെ മോചനം നേടാം. ഒരു ജീവിത പരിവർത്തനം ഈ വർത്തമാനകാലത്ത് എത്തരത്തിൽ നേടാം എന്നതിന്റെ നിദർശമാണ് ആരോഗ്യ നികേതനം. ക്രാന്തദർശിയായ ഡോ .ജി.വിജയകുമാറിന്റെ മനസിൽ ഉടലെടുത്ത ആശയമാണ് ആരോഗ്യ നികേതനം ആരോഗ്യകരമായ ജീവിതം കണ്ടറിയാനും, വായിച്ചറിയാനും, കേട്ടറിയാനും പോയ കാലത്തിന്റെ മണ്ണിന്റെ മണമുള്ള ഓർമ്മകൾ വീണ്ടെടുത്ത് ജീവിതശൈലി രോഗങ്ങളിൽ നിന്നും മോചനമേകൻ ഒരു പകൽ ഇവിടെ ഈ ഇല്ലിമുളം കാടുകളുടെ ഓരത്തിരുന്നാൽ മാത്രം മതി.