sndp-
എസ് എൻ ഡി പി യോഗം 349 നമ്പർ വകയാർ ശാഖയിലെ വനിത സംഘം യുണിറ്റ് നടത്തിയ പഠനോപകരണ വിതരണം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 349-ാം വകയാർ ശാഖയിലെ വനിതാ സംഘം യൂണിറ്റ് നടത്തിയ പഠനോപകരണ വിതരണം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മൈക്രോ ഫിനാൻസ് യൂണിയൻ കോ-ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ,എസ്.എൻ.വി.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ് അജിത.ഒ, ശാഖാ പ്രസിഡന്റ് പി.എ ശശി, ശാഖാ വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ, ശാഖാ സെക്രട്ടറി കെ.വി വിജയചന്ദ്രൻ എന്നിവർ സംസാരിച്ചു . ഗുരുകൃപകലാവേദി പനനിൽക്കും മുകൾ കൈകൊട്ടിക്കളിയും, ശിവശക്തികലാവേദി മുതുപേഴുങ്കൽ തിരുവാതിരയും അവതരിപ്പിച്ചു. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് പുഷ്പവതി രാജൻ, വൈസ് പ്രസിഡന്റ് ഗംഗ സജി, സെക്രട്ടറി ഷൈനി സന്തോഷ്‌, കമ്മിറ്റി അംഗങ്ങളായ പ്രിയ. ആർ, സുമ സുനിൽ, അജിത ചന്ദ്രൻ, രഞ്ജു സുനിൽ, രമ്യ പണിക്കർ, അമ്പിളി ഷാജി, ഷീല പ്രകാശ്, അമ്പിളി ജിനു, രമ്യ സുമേഷ്, ബിന്ദു പ്രകാശ്, ബിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി.