brc
ഹരിതകർമ്മസേനയുടെ പുലിയൂർ ഒൻപതാം വാർഡ് പ്രവർത്തകരെ ചെങ്ങന്നൂർ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ ആദരിക്കുന്നു

ചെങ്ങന്നൂർ: ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം അവധിക്കാല അദ്ധ്യാപക പരിശീലനം സമാപിച്ചു. ഹരിതപ്രോട്ടോക്കോൾ പാലിച്ച് പരിശീലനം സംഘടിപ്പിക്കുവാൻ സഹകരിച്ച ഹരിതകർമ്മസേനയുടെ പുലിയൂർ ഒൻപതാം വാർഡ് പ്രവർത്തകരെ ചെങ്ങന്നൂർ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജി കൃഷ്ണകുമാർ ആദരിച്ചു.