പന്തളം : പന്തളത്ത് നിരവധിപേരെ ഇന്നലെ തെരുവുനായ കടിച്ചു. മുളമ്പുഴപാറക്കൽ രവിന്ദ്രൻ , മുളമ്പഴ മനോജ് ഭവനത്തി​ൽ ഹരിന്ദ്രനാഥ്, ഐവേലിൽ ധനപാലൻ എന്നിവരെയാണ് ഇന്നലെ രാവിലെ കുന്നു​ക്കുഴി ഭാഗത്ത് വച്ച് നായ കടി​ച്ചത്. തോന്നല്ലൂർ കടയ്ക്കാട് ഭാഗത്ത് നിരവധിപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ തോന്നല്ലൂർ സ്​കൂളിന് മുമ്പിൽ ഒരാളെ നായ കടിച്ചിരുന്നു. പരി​ശോധനയി​ൽ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി നഗരസഭാ കൗൺസിലർ ലസിതാ നായർ പറഞ്ഞു. തെരുവുനായ ശല്യം കാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലാണ്. പുലർച്ചെ പത്രവിതരണക്കാർക്ക് നേരെയും ശല്ല്യം രൂ​ക്ഷ​മാണ്.