sndp
എസ്.എൻ.ഡി.പി യോഗം ധ്യാനാചാര്യൻ ശിവ ബോധാനന്ദ സ്വാമി ശ്രീ നാരായണ ധർമ്മം മാനവജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു

റാന്നി: എസ്.എൻ.ഡി.പി യോഗം 362-ാം അത്തിക്കയം ശാഖയുടെ അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 9-ാ മത് പ്രതിഷ്ഠാദിന മഹോത്സവം ഒന്നാം ദിവസമായ ഇന്നലെ രാവിലെ 5.30ന് നടതുറപ്പ്, 6ന് അഷ്ടദ്രവ്യസമേതം ഗണപതിഹോമം, 7ന് ഗുരുപൂജ, 7.45 ന് പീതവർണ കൊടിയേറ്റ്, 8 മുതൽ നവഗ്രഹ ശാന്തി പൂജ. 10.30ന് മഹാമൃത്യുഞ്ജയഹോമം, 12ന് കുടുംബഐശ്വര്യപൂജ. ഉച്ചയ്ക്ക് 1.30 ന് എസ്.എൻ.ഡി.പി യോഗം ധ്യാനാചാര്യൻ ശിവ ബോധാനന്ദ സ്വാമി ശ്രീ നാരായണ ധർമ്മം മാനവജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.