28-mannar

മാന്നാർ: എസ്.എൻ.ഡി.പി യോഗം മുട്ടേൽ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസർവൈശ്വര്യ വിദ്യാ പൂജ നടന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾക്കായി യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മഹാസർവ്വൈശ്വര്യ വിദ്യാപൂജയ്ക്ക് കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ മുഖ്യ കാർമ്മികത്വം വഹിച്ചു. യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗം, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പുഷ്പ ശശികുമാർ ,മേഖലാ ചെയർമാൻ കെ.വിക്രമൻ,കൺവീനർ ഉത്തമൻ.എം, ശാഖാ സെക്രട്ടറി ശശീന്ദ്രൻ.ഡി ,സുധർമ്മ ,രജിത പ്രസാദ്, സന്ദീപ്.എസ്, ആതിര ഉദയൻ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ഗോകുൽ എ.കുമാർ, സെക്രട്ടറി രാഹുൽ രമേശ് എന്നിവർ സംസാരിച്ചു.