തിരുവല്ല: ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റിയുടെ തണൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് സെന്റർ ട്രഷറർ ഈപ്പൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.റജിനോൾഡ് വർഗീസ്, പി.എൻ.ബാലകൃഷ്ണൻ, അഭിലാഷ് വെട്ടിക്കാടൻ, ജിജോ ചെറിയാൻ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, ജോസ് വി.ചെറി, ജോൺ വാലയിൽ, പോൾ തോമസ് എന്നിവർ പ്രസംഗിച്ചു.