28-dcc

പ​ത്ത​നം​തിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജവഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനാചരണ പരിപാടികൾ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, സുനിൽ എസ്.ലാൽ, അബ്ദുൾകലാം ആസാദ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, അനിൽ കൊച്ചുമൂഴിക്കൽ എന്നിവർ സംസാരിച്ചു.