റാന്നി : കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമൺ താത്കാലിക പാലം വീണ്ടും തുറന്നു. സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് പാതയും പാലവും തുറന്ന് നൽകിയത്. ബ്ലോക്കുപടി - കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് താത്കാലിക പാലം നിർമ്മിച്ചത്.
മഴ കനത്തതോടെ തോട്ടിൽ ജലനിരപ്പ് ഉയർന്ന് വെള്ളം കയറിയതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. പുതിയ പാലത്തിന്റെ പണി നടക്കുന്ന കാലയളവിലേക്ക് 30.60 ലക്ഷം രൂപ ചെലവിട്ടാണ് താൽക്കാലിക പാലവും പാതയും പണിതത്.