school

അടൂർ : പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാതല പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ സുമിന കെ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ, ഡയറ്റ് ഫാക്കൽറ്റി ഡോ.കെ.ഷീജ, ബ്ലോക്ക്‌ മെമ്പർ പി.ബി.ബാബു, വാർഡ് മെമ്പർമാരായ ആശാ ഷാജി, ലതശശി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജി.കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ്‌ സുഭാഷ് വാസുദേവൻ, ഷെഹീന.എ.കെ എന്നിവർ സംസാരിച്ചു.