daily

പത്തനംതിട്ട : എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു അനുസ്മരണം ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ജില്ലാ പ്രസിഡന്റ് ചെറിയാൻ ജോർജ് തമ്പു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മാത്യൂസ് ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.മാത്തൂർ സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പത്മാഗിരീഷ്, സുനിൽ മംഗലത്ത്, ബിനോജ് തെന്നാടൻ, എ.കെ.നാസർ, യൂത്ത് കോൺസ് ദേശീയ ജന സെക്രട്ടറി അഡ്വ.ശ്രീഗണേഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.എം.ബി.നൈനാൻ, സോണി സാമുവൽ, ബൈജു വടക്കേപ്പുറത്ത, ജേക്കബ് പുന്നൂസ്, എൻ.എംസി സംസ്ഥാന ജനറൽ സെക്രട്ടറി തെരേസ ജോർജ്, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ബിജി തോമസ് ജോർജ്, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് സുജോ വർഗീസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ എന്നിവർ സംസാരിച്ചു.