28-adithya
ആദിത്യ

കോന്നി: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി. എ. ഇംഗ്ലീഷ് വിത്ത് ജേർണലിസം മോഡൽ 2 വിഭാഗത്തിൽ കോന്നി മന്നം മെമ്മോറിയൽ എൻ. എസ്. എസ്. കോളേജിലെ ആദിത്യ ഒന്നാം റാങ്ക് നേടി. 5-ാം റാങ്കോടെ ആർഷ.എ,, 8-ാം റാങ്കോടെ ശബരീഷ് കുമാർ.എച്ച് എന്നിവരും വിജയികളായി. ബി. എസ്. സി ബയോടെക്‌നോളജി വിഭാഗത്തിൽ ഗൗരി വി. നായരും സോന ജോയിസും അഞ്ചും ഏഴും റാങ്കുകൾ കരസ്ഥമാക്കി. സോഷ്യൽ വർക്ക് വിഭാഗത്തിൽ ലിയ റെയ്ച്ചൽ വർഗീസ്, പ്രെയ്‌സി ജോയിക്കുട്ടി എന്നിവർ എട്ടും ഒൻപതും റാങ്കുകൾ നേടി