thayal

പത്തനംതിട്ട : റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ റാന്നി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര ടെയിലറിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16നും 40നും മദ്ധ്യേ പ്രായമുള്ളതുമായ പട്ടികവർഗത്തിൽപ്പെട്ട യുവതികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം നൽകണം. വിലാസം : ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി പി.ഒ , റാന്നി 689672.

പരിശീലനകേന്ദ്രത്തിൽ നേരിട്ടും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ അഞ്ച്. ഫോൺ : 04735 227703.