sndp
താലപ്പൊലി ഘോഷയാത്ര

റാന്നി: എസ്.എൻ.ഡി.പി യോഗം 362-ാം നമ്പർ അത്തിക്കയം ശാഖയുടെ അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 9-ാ മത് പ്രതിഷ്ഠാദിന മഹോത്സവം 27,28 തീയതികളിൽ പാലാ മോഹനൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി . കുടുംബയോഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. നവഗ്രഹ ശാന്തി പൂജ. മഹാമൃത്യുഞ്ജയഹോമം, കുടുംബൈശ്വര്യപൂജ, കലശപൂജ, കലശാഭിഷേകം, സർവൈശ്വര്യപൂജ, ഭഗവത് സേവ തുടങ്ങിയവ ഉണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗം ധ്യാനാചാര്യൻ ശിവ ബോധാനന്ദ സ്വാമി പ്രഭാഷണം നടത്തി. താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരുന്നു.