അടൂർ : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ സെന്റ് ജോർജ് യു.പി സ്കൂൾ പരിസരം തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീദേവി ബാലകൃഷ്ണൻ, എ.ഡി.എസ് പ്രസിഡന്റ് സുമതി ഗംഗാധരൻ, സി.ഡി.എസ് അംഗം ആർ.ഓമന, എ.ഡി.എസ് അംഗം ആൻസി ബാബു എന്നിവർ നേതൃത്വം നൽകി.