തിരുവല്ല: ജില്ലാ ഒളിമ്പിംക് ദിന വാരാചരണവും പാരീസ് ഒളിമ്പിംക്സ് ആഘോഷങ്ങളുടെയും തിരുവല്ലയിലെ സംഘാടകസമിതി യോഗവും ജില്ലാ ഒളിമ്പിംക് അസോസിയേഷൻ പ്രസിഡന്റ് കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ.റെജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂൺ 23ന് ഒളിമ്പിംക് ദിനാചരണ സമാപന സമ്മേളനവും കൂട്ടയോട്ടവും ഘോഷയാത്രയും നടത്തുവാൻ തീരുമാനിച്ചു. റവന്യു ടവർ പരിസരത്തിനിന്നും 3ന് ആരംഭിച്ച് 4.30ന് കെ.എസ്.ആർ.ടി.സി കോർണറിൽ സമാപിക്കും. കെ.ടി.ചാക്കോ , ആർ.പ്രസന്നകുമാർ, ശ്രീനിവാസ് പുറയാറ്റ്, ജോയി പൗലോസ്,ചെറിയാൻ പോളച്ചിറക്കൽ, കെ.ഒ ഉമ്മൻ, ഷാജി തിരുവല്ല, ടി.ജെയിംസ്, സജി അലക്സ്, ബാബു പറയത്തുകാട്ടിൽ, കുര്യൻ ചെറിയാൻ, എ.ഡി.ദാനിയൽ തോമസ്, വി.വിനിത, ബാബു ചെറിയാൻ, ഡോ.സാബു പി.ശാമുവൽ,സനൽ ജി.പണിക്കർ, വർഗീസ് മാത്യു, ഷൈൻ ആർ, സുധീഷ് കുമാർ ,സി.ഡി.ജയൻ എന്നിവർ സംസാരിച്ചു. കെ.പ്രകാശ് ബാബു ചെയർമാനും ജോയി പൗലോസ് കൺവീനറുമായി 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.