region
ജോജി പി. തോമസ് വൈ.എം.സി.എ സബ് റീജൺ ചെയർമാൻ (left), സുനിൽ മറ്റത്തിൽ (right)

തിരുവല്ല : വൈ.എം.സി.എ സബ് റീജൺ ചെയർമാനായി ജോജി പി.തോമസും ജനറൽ കൺവീനറായി സുനിൽ മറ്റത്തിലും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി തോമസ് വി.ജോൺ, അഡ്വ.നിതിൻ വർക്കി ഏബ്രഹാം (വൈസ് ചെയർമാന്മാർ), വിവിധ കമ്മിറ്റി കൺവീനന്മാരായി റോയി വർഗീസ് (ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ്), കുര്യൻ ചെറിയാൻ (കായികം), എബിൻ സുരേഷ് (യൂത്ത്), മത്തായി കെ.ഐപ്പ് (മിഷൻ ആൻഡ് ഡവലപ്മെന്റ്), സി.ജി.ഫിലിപ്പ് (മീഡിയ), ശാന്തി വിൽസൺ (വനിത), സജി വി.കോശി (കേരളാ യുവത), ഡോ.കെ.വി തോമസ് (സീനിയർ ഫോറം).