28-anandaraj
എസ് എൻ ഡി പി യോഗം പന്തളം യൂണിയനിൽ പുതിയതായി അനുവദിച്ച മറ്റപ്പള്ളി 6475 ആം നമ്പർ ശാഖാ യോഗത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ് യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് ശാഖാ ഭാരവാഹികളായ ഉദയഭാനു, ഗംഗാധരൻ . സ്മിത, സന്തോഷ്, നിഖിൽരാജ് എന്നിവർക്ക് കൈമാറുന്നു. യൂണിയൻ കൗൺസിൽ അംഗങ്ങളായ സുധാകരൻ ഉളവുക്കാട്, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ട്രസ്റ്റ് ബോർഡംഗം സദാശിവൻ തുടങ്ങിയവർ സമീപം.

പന്തളം: ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അതുല്യമായ നേതൃത്വത്തിൽ എസ്. എൻ. ഡി. പി. യോഗം കൈവരിച്ചത് അഭിമാനകരവും സമാനതകളില്ലാത്തതുമായ വളർച്ചയാണെന്നും, ഭാവനാപൂർണ്ണമായ അനവധി പദ്ധതികളിലൂടെ സമുദായ അംഗങ്ങൾക്ക് പുരോഗതിയുടേയും ആത്മവിശ്വാസത്തിന്റേയും പുത്തൻ പന്ഥാവുകൾ തെളിച്ചു നൽകിയെന്നും എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് പറഞ്ഞു. പന്തളം യൂണിയനിൽ എസ്. എൻ. ഡി. പി. യോഗം പുതിയതായി അനുവദിച്ച മറ്റപ്പള്ളി 6475 -ാം നമ്പർ ശാഖാ യോഗത്തിന്റെ പ്രഥമ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ശാഖാ യോഗത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ് ഡോ.എ.വി.ആനന്ദരാജ് ശാഖാ ഭാരവാഹികളായ ഉദയഭാനു, ഗംഗാധരൻ, സ്മിത, സന്തോഷ്, നിഖിൽരാജ് എന്നിവർക്ക് കൈമാറി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പറ്റൂർ, സുധാകരൻ ഉളവുക്കാട്, സുരേഷ് മുടിയൂർകോണം, ട്രസ്റ്റ് ബോർഡംഗം സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.