ചെങ്ങന്നൂർ : റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി വീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞേത്ത് കെ.എൻ. സോമൻ (71) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11.45 ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ നിന്ന് യാത്രക്കാരുടെ ലഗേജുമായി പടിയിറങ്ങവേ കാൽ തെന്നി വീഴുകയായിരുന്നു. പടികൾക്കു താഴേക്കു വീണ സോമന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭാര്യ: സരസമ്മ . മക്കൾ: മിനി, സുനു, സുജ. മരുമക്കൾ: സാബു, അനിൽ, മനോജ് .