yathrayayapop

അടൂർ : സെന്റ്. സിറിൽസ് കോളേജ് ഗ്ലോബൽ അലൂമിനിയുടെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പൽ മിനി മാത്യുവിന് നൽകിയ യാത്രയയപ്പ് കടമ്പനാട് ഭദ്രാസന അധിപൻ ഡോ.സക്കറിയാസ് മാർ അപ്രേം തിരുമേനി ഉദ്‌ഘാടനം ചെയ്‌തു. ഗ്ലോബൽ അലൂമിനി ചെയർമാൻ രാജു കല്ലുംപുറം അദ്ധ്യക്ഷനായി​രുന്നു. ഡോ.വർഗീസ് പേരയിൽ, പ്രൊഫസർമാരായ ബാബു വർഗീസ്, ജോസ് വി കോശി, ഡെയ്‌സി, ഗ്ലോബൽ അലൂമിനി ഭാരവാഹികളായ ഫാ.സുനിൽ, ബിനു പി.രാജൻ, രതീഷ് കുമാർ, വിബി വർഗീസ്, അലക്സ് തരകൻ, സ്കറിയ ജോർജ് , ഷൈബു സാം, സുബി കെ ബാബു, അനി ചെപ്പള്ളിയിൽ, ബിന്ദു, അനിൽ തുടങ്ങിയവർ സംസാരിച്ചു.