ddd

മല്ലപ്പള്ളി : ഖത്തർ ഇൻകാസിന്റെ തണൽ പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂൾ കിറ്റ് വിതരണം കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്പൂരിൽ നടത്തി. കോൺഗ്രസ് ഏഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ഡോ. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി.സാമൂവൽ അദ്ധ്യക്ഷത വഹിച്ചു. ആശിഷ് പാലയ്ക്കമണ്ണിൽ,സുരേഷ് കുളത്തൂർ, നിഷാദ് മടത്തുമുറി, തേജസ് കുമ്പിലളുവേലിൽ,പി.ജെ.ആന്റണി പാടിയ്ക്കകുന്നേൽ, സാബു മരുതേൻ കുന്നേൽ, ഷെറിൻ കടുത്തനം, ജോസ് തെള്ളിയൂർ, അനു അബ്രഹാം, ഷിയാസ് ഏഴുമറ്റൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ബിനോയ് പുളിവേലിൽ, റോണി മേമുറിയിൽ, സാമുവൽ കോഴഞ്ചേരി എന്നി​വർ സംസാരിച്ചു.