തിരുവല്ല: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന വാർഷിക സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസനസെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി.മാത്യു, ജനറൽസെക്രട്ടറി ഡോ.കുറിയാകോസ് വി.കോച്ചേരിൽ, മുൻകേന്ദ്ര ട്രഷറർ ജോജി പി.തോമസ്, ഭദ്രാസന ട്രഷറർ അനൂപ് തോമസ്, ഭാരവാഹികളായ ജിജോ ഐസക്, ഡോ.സജു പി.തോമസ്, ഡോണിയ നൈനാൻ, ജോജി ജോർജ്, രോഹിത് ജോൺ, ജസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.