28-old-man
അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു, മൃതദേഹം മോർച്ചറിയിൽ

പത്തനംതിട്ട : കോന്നി ചൈനാമുക്കിൽ രണ്ട് ദിവസം മുമ്പ് അവശനിലയിൽ കണ്ട് വൃദ്ധനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ. രാജൻ( 70) എന്നാണ് പേരെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. കൊടുമൺ എന്നും ഏഴംകുളം എന്നും സ്വദേശത്തെപ്പറ്റി സംശയം പറയുന്നുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ കോന്നി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9497987052, 9497907794.