മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയാണ്. ആയുർവേദ , ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ , വെറ്ററിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ടെക്നിക്കൽ എക് പേർട്ടായി ഹെൽത്ത് ഇൻസ്പെക്ടറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലാവണ്യ രാജൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.റാബിയ.എ.ജെ , മൃഗസംരക്ഷണ വകുപ്പിനെ പ്രതിനിധീകരിച്ച് എൽ ഐ ജിജോ.വി.എൽ. ഭാരതീയ ചികിത്‌സാ വിഭാഗത്തെ പ്രതിനിധീകരിച്ച് ഫാർമസിസ്റ്റ് ബാലു കെ.ബി , പഞ്ചായത്ത് അസി.സെക്രട്ടറി വിനയൻ.ആർ എന്നിവർ പങ്കെടുത്തു.