pallikkal-1
പള്ളിക്കൽ വെള്ളം കയറിയ വീട്

അടൂർ : പള്ളിക്കൽ പഞ്ചായത്തിന്റെ 1, 2, 3, വാർഡുകളിൽ പെട്ടെന്നുണ്ടായ മഴയിൽ വീടുകളിൽ വെള്ളം കയറി.

പള്ളിക്കലാറിന്റെ കൈവഴി കവിഞ്ഞ് ഒഴുകിയതാണ് വീടുകളിലേക്ക് വെള്ളം കയറാൻ പ്രധാന കാരണമായത്. രണ്ടാം വാർഡിലെ സുമതി സുരേഷ് ഭവനം, രുഗ്മിണി രതീഷ് ഭവനം ഭാരതി എന്നിവരുടെ വീട്ടിൽ വെള്ളം കയറി. ഇവർ ബന്ധുവീടുകളിലേക്ക് സ്ഥലം മാറി. ഒന്നാം വാർഡിൽ ചൂരൽ വയൽ ഭാഗം, മേക്കുന്ന മുകൾ, കന്നി വയലിൽ ഭാഗം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മൂന്നാം വാർഡിൽ സരോജിനി മീനെത്തേതിൽ, ഇളംമ്പള്ളിൽ, രാധിക, ആദർശ് ഭവനം, അമ്മിണി, സജി ഭവനം, തോട്ടുവ ലതകുമാരി, കൃഷ്ണ ഭവനം, തോട്ടുവ എട്ടാം വാർഡിൽ അശ്വതി ഭവനത്തിൽ സുരേന്ദ്രൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ചൂരൽ വയൽ ഭാഗങ്ങളിലും വെള്ളം കേറുന്ന സ്ഥിതിയാണ്. നിലംനികത്തി വീട് വച്ച ഭാഗത്താണ് പ്രധാനമായും പ്രശ്നങ്ങൾ.പള്ളിക്കൽ കണ്ഠാള സ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗമാണ് വെള്ളത്തിൽ ആയിരിക്കുന്ന പ്രദേശം. തോടുകളിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചതും കൂടുതൽ വെള്ളം കരയ്ക്ക് കയറാൻ കാരണമായി.

ക്യാമ്പിലേക്ക് മാറുവാൻ തയാറായവരെ മാറ്റാനുള്ള നടപടിക്രമങ്ങൾ എടുത്തിട്ടുണ്ട്.

സന്തോഷ് കുമാർ

വില്ലേജ് ഓഫീസർ, പള്ളിക്കൽ

.......................................

അടിയന്തര ഇടപെടലുകൾക്കായി പതിനായിരംരൂപ വീതം ഓരോ വാർഡിനും അനുവദിച്ചിട്ടുണ്ട്. വാർഡുതല ശുചിത്വ സമിതിയുടെ അക്കൗണ്ടിലേക്കാണ് പണം കൊടുത്തിരിക്കുന്നത്.

സജീഷ് ടി.എസ്

പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി

................................

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോട് വൃത്തിയാക്കുവാൻ സാധിക്കുന്നില്ല. എല്ലാവർഷവും തോട് വൃത്തിയാക്കിയാൽ വെള്ളം വീടുകളിൽ കയറുന്ന പ്രശ്നം ഉണ്ടാകില്ല

സുപ്രഭ

(പള്ളിക്കൽ രണ്ടാം

വാർഡ് മെമ്പർ)​