പന്തളം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ എൻ. ആർ. ഇ. ജി മേറ്റു മാർക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കും ബോധവത്കരണ പരിപാടി നടത്തി. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ നേതൃത്വം നൽകി. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി അലക്‌സ് ക്ലാസ് നയിച്ചു.