ചെങ്ങന്നൂർ: അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ ദേവദാസിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക,സമുദായ സംഘടനാ നേതാക്കൾ അനുശോചിച്ചു. എറണാകുളത്ത് നിന്ന് വിലാപയാത്രയായി സഭയുടെ ചെങ്ങന്നൂരിലെ ആസ്ഥാനത്ത് എത്തിച്ച മൃതദേഹത്തിൽ സമുദായംഗങ്ങളും നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.എൻ.ശശിധരൻ,ജനറൽ സെക്രട്ടറി പി.വാമദേവൻ,ട്രഷറർ കെ.മുരളീധരൻ,സംസ്ഥാന സെക്രട്ടറിമാരായ കെ.ടി.ബാബു,കോട്ടയ്ക്കകം ജയകുമാർ,യുവജനസംഘം പ്രസിഡന്റ് ഇ.എസ്.നിധീഷ്.സെക്രട്ടറി ശ്രീജിത്ത് ശിവൻ,വർക്കിംഗ് പ്രസിഡന്റ് ജി.നന്ദകുമാർ,ട്രഷറർ സതീഷ് കുമാർ,മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദുവിക്രമൻ,സെക്രട്ടറി അജന്ത ജയകുമാർ,ട്രേഡീഷണൽ ആർട്ടിസാൻസ് യൂണിയൻ പ്രസിഡന്റ് സുരേഷ് കുമാർ,ജന.സെക്രട്ടറി ജി.സത്യൻ തുടങ്ങിയവർ ആസ്ഥാനത്തെത്തിയിരുന്നു. വിശ്വകർമ്മജരുടെ അവകാശങ്ങൾക്കായി അക്ഷീണം പ്രയത്‌നിച്ച ദേവദാസിന്റെ വേർപാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു. ദേവദാസിന്റെ നിര്യാണത്തിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി മുൻ യൂണിയൻ സെക്രട്ടറിയും കാർട്ടൂണിസ്റ്റ് ശങ്കർ ആർട്ട് ഗാലറി സെക്രട്ടറിയുമായ മോഹൻകൊട്ടാരത്തുപ്പറമ്പിൽ,സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി എന്നിവരും അനുശോചിച്ചു.