30-kurmapala-athiramala

പന്തളം : ദുരിന്തനിവാരണ സേന അപകട മേഖലയെന്ന് അറിയിച്ച കുരമ്പാല ആതിരമലയുടെ ഒരുഭാഗത്ത് മണ്ണ് ഇടിഞ്ഞു. രണ്ടുവർഷം മുമ്പും കനത്ത മഴയിൽ മണ്ണി​ടി​ഞ്ഞി​രുന്നു. പാലുവേലിക്കുഴി - നെല്ലിക്കാട്ടിൽ റോഡിന്റെ വലതുവശത്താണ് മണ്ണി​ടി​ഞ്ഞത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായി​രുന്നു സംഭവം. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് ആശങ്കയിലാണ് പരിസരവാസികൾ. പ്രദേശവാസി​യായ കുറുമുറ്റത്ത് പടിഞ്ഞാറേക്കര വീട്ടി​ൽ ചന്ദ്രൻകുട്ടിയോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി. മഴ ശക്തിപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒട്ടുമിക്ക കൈത്തോടുകളും നി​റഞ്ഞു. ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വി​ലയിരുത്തി.